വടകര ജില്ലാ ആശുപത്രി രേഖയിൽ താലൂക്കാശുപത്രിയാണെന്ന ആരോഗ്യ മന്ത്രിയുടെ വെളിപെടുത്തൽ; എസ്ഡിപിഐ പേര് മാറ്റല്‍ സമരം സംഘടിപ്പിച്ചു
വടകര : വടകര താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി പ്രഖ്യാപനം നടത്തി 13 വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ രേഖയില്‍ ഇപ്പോഴും താലൂക്ക് ആശുപത്രിയായി തുടരുന്നു എന്ന ആരോഗ്യ മന്ത്രിയുടെ വെളിപെടുത്തലിലൂടെ വടകരയിലെ ജനങ്ങളെ വര്‍ഷങ്ങളായി കബളിപിച്ചതിന്റെ വസ്തുതയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് എസ്ഡിപിഐ. താലൂക്കാശുപത്രിയുടെ നിലവാരം പോലുമില്ലാതെ പേരില്‍ മാത്രം ജില്ലാ ആശുപത്രിയാക്കി ജന വഞ്ചന തുടര്‍ന്ന അധികാരികളുടെ കാപട്യത്തിനെതിരെ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ജില്ലാ ആശുപത്രിയുടെ പേര് മാറ്റല്‍ സമരം സംഘടിപ്പിച്ചു . ആവശ്യത്തിനുള്ള ഡോക്ടര്‍മാരുള്‍പ്പെടെ സ്റ്റാഫ് സംവിധാനം,ഫോറന്‍സിക്ക് വിദഗ്ദന്‍,ലാബ്, ആവശ്യത്തിനുള്ള മരുന്നുകള്‍, ട്രോമോ കെയര്‍ സംവിധാനം എന്നിവ ഇല്ലാതെയാണ് ജില്ലാ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആദ്യപ്രസവചികിത്സപോലും വടകര ജില്ലാ ആശുപത്രിയില്‍ അനുവദിക്കുന്നില്ല.
ചികിത്സാ രംഗത്ത് സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യം വര്‍ദ്ധിപ്പിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പക്ഷേ ഈ ദൗത്യം നിര്‍വഹിക്കാതെ പാവപ്പെട്ട രോഗികളെ വടകരയിലെ സ്വകാര്യ ലോബികള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് അധികാരികള്‍ ഇപ്പോള്‍ ചെയ്യുന്നത്. വടകര ജില്ലാ ആശുപത്രിയില്‍ സമഗ്രവും സമ്പൂര്‍ണ്ണവുമായ ചികിത്സ സൗകര്യം കൊണ്ടുവരുന്നതിനു വേണ്ടി അതിശക്തമായ ജനകീയ പ്രക്ഷോഭം അനിവാര്യമായിരിക്കുകയാണ്.
മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷം വഹിച്ച പരിപാടി ജില്ലാ കമ്മിറ്റി അംഗം അഡ്വ ഇ.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ബഷീര്‍ കെ കെ , സിദ്ധീഖ് പുത്തൂര്‍, സമദ് മാക്കൂല്‍, നവാസ് വരിക്കോളി, ഷബീര്‍ പി കെ ,ഉനൈസ് ഓഞ്ചിയം,അസിഫ് ചൊറോട്,ഷറഫുദ്ധീന്‍ പി പി ,ജലീല്‍ കാര്‍ത്തികപ്പള്ളി, യാസര്‍ പൂഴിത്തല എന്നിവര്‍ നേതൃത്വം നല്‍കി.