കോഴിക്കോട് ജില്ലയില്‍ കൊവിഡ് ബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍
കോഴിക്കോട്: കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളാക്കി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കോര്‍പറേഷന്‍ പരിധിയില്‍ 60 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളയും പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും 3 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായും കോര്‍പറേഷന്‍ പരിധിയില്‍ 30 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 10 രോഗികളില്‍ കൂടുതലുള്ള വാര്‍ഡുകളെയും കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചു.
ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ചേളന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് 13കുമാരസ്വാമി വാര്‍ഡ്, കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 64 ലെ കിഴക്ക്‌വടക്ക് സി.ഡി.എ കോളനി, മോന്ത്രവയല്‍ കിഴക്ക് തെക്ക് പകല്‍വീട് അങ്കണവാടി, വടക്ക് പടിഞ്ഞാറ് റേഷന്‍കട മുതല്‍ തെക്ക് പടിഞ്ഞാറ് ഭവിഷ്യനിധി ഓഫീസ് വരെ
കണ്ടെയ്ന്‍മെന്റ് സോണുകള്‍
മരുതോങ്കര ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 9, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 മാട്ടുമുറിയിലെ നാല് സെന്റ് കോളനി,മേലെ മാട്ടുമുറി,കട്ടില്‍ചാല്‍ എന്നീ പ്രദേശങ്ങള്‍ വാര്‍ഡ് 2 കാരക്കുറ്റിയിലെ പുല്‍പറമ്പ് പ്രദേശം, ചോറോട് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 6, ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 3, എടച്ചേരി ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 4, കക്കോടി ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 16, 9, കോഴിക്കോട് കോര്‍പറേഷന്‍ ഡിവിഷന്‍ 41, 2, 39, 72, 13, 54, 5, 55, 16, 13, 49, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 7, തുറയൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 2, വടകര മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 47.
നിബന്ധനകള്‍
ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാതൊര കൂടിചേരലുകളും അനുവദനീയമല്ല. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. അവശ്യവസ്തുക്കളുടെ സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകീട്ട് 7.00 മണിവരെ പ്രവര്‍ത്തിപ്പാക്കാം. ഹോട്ടലുകളില്‍ പാര്‍സലുകള്‍ വിതരണം രാത്രി 7.30 വരെ. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.
ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ വാര്‍ഡുകളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലുള്ള ഹാര്‍ബറുകള്‍, മാളുകള്‍, വലിയ മാര്‍ക്കറ്റുകള്‍, എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കും.