മ്യൂസിഷ്യന്‍സ് സഹകരണ സംഘം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

Update: 2020-10-19 12:48 GMT

കോഴിക്കോട്: കോഴിക്കോട് മ്യൂസിഷ്യന്‍സ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള ഭരണ സമിതിയെ ഏക കണ്ഠമായി തിരഞ്ഞെടുത്തു. സംഘം പ്രസിഡന്റായി സിഅജിത്ത് കുമാറിനെയും, വൈസ് പ്രസിഡന്റായി പ്രമോദ് ഷേണായിയെയുമാണ് തിരഞ്ഞെടുത്തത്. ഇ.കെ. പ്രേമരാജന്‍, കെസി സഞ്ജയ് കുമാര്‍, കെ നിധീഷ് ,റിജേഷ് കുമാര്‍ എംകെ, റഹ്മത്ത് പിപി, ആതിര രഖിലേഷ്, കീര്‍ത്തന ശബരീശന്‍ എന്നിവരെയും അംഗങ്ങളായി തിരഞ്ഞെടുത്തു. വരണാധികാരി യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ സബീഷ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചുസംഘം സെക്രട്ടറി പി.എന്‍.ഷീജു നവാസ് സ്വാഗതവും, പ്രമോദ് ഷേണായ് നന്ദിയും പറഞ്ഞു.




Similar News