ഫാഷിസ്റ്റ് കാലത്തും രാജ്യത്ത് ജനാധിപത്യം പുലരുന്നത് ഭരണഘടനയുടെ ശക്തി : അന്‍സാരി എനാത്ത്

Update: 2025-01-26 15:48 GMT
ഫാഷിസ്റ്റ് കാലത്തും രാജ്യത്ത് ജനാധിപത്യം പുലരുന്നത് ഭരണഘടനയുടെ ശക്തി : അന്‍സാരി എനാത്ത്

വടകര: കഴിഞ്ഞ 11 വര്‍ഷമായി നരേന്ദ്ര മോദിയുടെ കീഴില്‍ സംഘപരിവാര ഫാഷിസ്റ്റ് സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചിട്ടും ജനാധിപത്യം തകരാതിരിക്കുന്നത് ഭരണഘടന എന്ന ശക്തികൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി എനാത്ത് പറഞ്ഞു. 'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന തലക്കെട്ടില്‍ അഴിയൂര്‍ ചുങ്കത്ത് എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുട നേതൃത്വത്തില്‍ നടന്ന അംബേദ്കര്‍ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ അസ്തിരപ്പെടുത്തുന്ന തരത്തിലുള്ള നിരവധി നടപടികളാണ് സംഘപരിവാറില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. 2015 ലെ റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങളില്‍ നിന്ന് മാതേതരത്വവും സോഷ്യലിസവും ബോധപൂര്‍വ്വമായി ഒഴിവാക്കി.

ഭരണഘടന വിരുദ്ധമായ സാമ്പത്തിക സംവരണം, പൗരത്വ നിയമ ഭേതഗതി, വഖഫ് നിയമ ഭേതഗതി, ഏക സിവില്‍കോഡ്, ഏകഇലക്ഷന്‍ തുടങ്ങി മനുസ്മൃതിയിലേക്ക് രാജ്യത്തെ എത്തിക്കുകയാണ് സംഘപരിവാര്‍ ഭരണകൂട ലക്ഷ്യം. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് നടന്ന രാമക്ഷേത്ര പ്രതിഷ്ഠയോടെ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന മനുരാജ്യം യാഥാര്‍ത്ഥ്യമാകുമെന്ന് അവര്‍ കരുതി. പിന്നീട് 2025 ലും ഭരണഘടന തിരുത്താന്‍ കഴിയില്ല എന്ന ബോധ്യത്തിലാണ് ഭരണഘടന ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്ക്കറെ അവഹേളിക്കുന്നതിലേക്ക് സംഘപരിവാരം എത്തിയത്. അമിത്ഷായിലൂടെ പാര്‍ലമെന്റില്‍ നിന്ന് അതിന് തുടക്കം കുറിച്ചു. ഇത് അംബേദ്കറോടുള്ള അസഹ്ഷുണതയല്ല മറിച്ച് ഇന്ത്യന്‍ ഭരണഘടനയോടുള്ള അമര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു.

വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല ആദ്യക്ഷത വഹിച്ച പരിപാടിയില്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് നവാസ് അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് റഹൂഫ് ചോറോട് മണ്ഡലം വൈസ് പ്രസിഡന്റ് റഹൂഫ് ചോറോട് സ്വാഗതവും എസ് ഡി പി ഐ അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സമീര്‍ കുഞ്ഞിപ്പള്ളി നന്ദിയും പറഞ്ഞു.





Tags:    

Similar News