പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുക: എസ് ഡി പി ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Update: 2023-08-01 04:08 GMT
കോഴിക്കോട് : പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ചുമത്തിയ കേസുകള്‍ പിന്‍വലിച്ചു മുഖ്യമന്ത്രി വാക്ക് പാലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു. എണ്ണുറില്‍ അധികം കേസുകളാണ് മഹല്ലുകള്‍ക്കും മുസ്ലിം സംഘടനകള്‍ക്കുമേതിരെ എടുത്തത്. കേസുകള്‍ പിന്‍വലിക്കാതെ പ്രഖ്യാപനം നടത്തി ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുപക്ഷ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസുകള്‍ പിന്‍വലിച്ചു പ്രഖ്യാപനത്തിലെ ആത്മാര്‍ഥത തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജില്ല വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ടി അബ്ദുല്‍ ഖയ്യും സ്വാഗതവും നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കബീര്‍ പുതിയകടവ് നന്ദിയും പറഞ്ഞു.





Tags:    

Similar News