പെരിന്തൽമണ്ണ: കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി അംഗങ്ങളുടെയും നിയോജക മണ്ഡലം ഭാരവാഹികളുടെയും യോഗം പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകിയതായി ആരോപിച്ച് മാണിവിഭാഗത്തെ പിൻന്തുണച്ചിരുന്ന ജില്ലാ പ്രസിഡന്റ് പി എം ജോണി പുല്ലന്താനിയെ നീക്കി. ജില്ലാ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല മങ്കട നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ ജോസഫ് വിഭാഗക്കാരനായ മാത്യു വർഗീസിന് നൽകി. ജില്ലാ പ്രസിഡന്റിനെ നീക്കം ചെയ്യുന്ന പ്രമേയം ജില്ലാ ട്രഷറർ ജോസഫ്കുട്ടി കൂത്രപ്പള്ളി അവതരിപ്പിച്ചു. മുതിർന്ന നേതാവ് സി കെ ജോസഫ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ചാക്കോ വർഗീസ് ഉദ്ഘാടനം ചെയ്തു.പെരിന്തൽമണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി ജോർജ്, വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സിദ്ധാനന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.എം ഇഗ്നേഷ്യസ്, ആലിക്കുട്ടി എറക്കോട്ടിൽ, റഫീക്ക് മങ്കട, ഫിലിപ്പ് മണ്ണഞ്ചേരി, സതീഷ് വർഗീസ്,എറമുട്ടി പരപ്പനങ്ങാടി,എം.യു ഉലഹന്നാൻ, ജോജോ മാത്യു, ജോൺകുട്ടി മഞ്ചേരി, ഔസേപ്പ് മഞ്ചേരി, അബൂബക്കർ പുളിക്കൽ, റോയ് തോയക്കുളം, എ.ജെ ആന്റണി എന്നിവർ പ്രസംഗിച്ചു.