14കാരന്‍ കടലുണ്ടി വടക്കേ മമ്പുറം പുഴയില്‍ വീണ് മരിച്ചു

Update: 2022-02-03 17:31 GMT
14കാരന്‍ കടലുണ്ടി വടക്കേ മമ്പുറം പുഴയില്‍ വീണ് മരിച്ചു

തിരൂരങ്ങാടി: കടലുണ്ടി വടക്കേ മമ്പുറം പുഴയില്‍ വീണ് 14കാരന്‍ മരിച്ചു. പതിനാറുങ്ങള്‍ കാരെയില്‍ കാട്ടില്‍ യൂസുഫിന്റെ മകന്‍ അദ്‌നാന്‍ (14) ആണ് മരിച്ചത്.

മമ്പുറം പാലാത്ത് കടവ് ഭാഗത്ത് കുട്ടിയുടെ സൈക്കിളും വസ്ത്രവും കണ്ടതിനെ തുടര്‍ന്നാണ് നാല് മണി മുതല്‍ നാട്ടുകാരും പോലിസും സന്നദ്ധപ്രവര്‍ത്തകരും തിരച്ചില്‍ നടത്തയത്. രാത്രി 7:30 ഓടെയാണ് പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ഇപ്പോള്‍ തിരൂരങ്ങാടി ഗവ.ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News