'എന്റെ അരീക്കോട്' ഫോട്ടോ പ്രദര്‍ശനം നടത്തി
'എന്റെ അരീക്കോട്' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ മുമ്പ് നടത്തിയ ഫോട്ടോ വാക്കിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പകര്‍ത്തിയ അരീക്കോടിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന അറുപതോളം ചിത്രങ്ങളാണു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
അരീക്കോട്: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജിലെ ജേര്‍ണലിസം വിഭാഗം അരീക്കോട്ട് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. 'എന്റെ അരീക്കോട്' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ മുമ്പ് നടത്തിയ ഫോട്ടോ വാക്കിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പകര്‍ത്തിയ അരീക്കോടിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന അറുപതോളം ചിത്രങ്ങളാണു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
'എന്റെ അരീക്കോട്' മൊബൈല്‍ ആപ്പ് സ്‌പോണ്‍സര്‍ ചെയ്ത ഫോട്ടോ പ്രദര്‍ശനത്തിലെ പഴയകാല അരീക്കോടിന്റെയും പരിസര പ്രദേശങ്ങളുടെയും ചിത്രങ്ങളും സമകാലിക അരീക്കോടിന്റെ അടയാളപ്പെടുത്തലുകളും പകര്‍ത്തിയിരുന്നു.
'എലക്യുവന്റ് ഫ്രെയിംസ്' എന്ന പേരില്‍ ലോകത്തെ നടുക്കിയ പ്രധാനപെട്ട ഇരുപതോളം ഫോട്ടോകളും പ്രദര്‍ശത്തിലുള്‍പ്പെടുത്തിയിരുന്നു
സുല്ലമുസ്സലാം സയന്‍സ് കോളജിലെ അവസാന വര്‍ഷ ബി വോക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേര്‍ണലിസം വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു എക്‌സിബിഷന്‍ സംഘടിപ്പിച്ചത്.