വളാഞ്ചേരി: കഞ്ഞിപ്പുര ചോറ്റൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചോറ്റൂരില്‍ നിന്നു കാണാതായ സുഫീറയുടെതെന്നാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. ചോറ്റൂര്‍ ഗ്രൗണ്ടിന്റെ അടുത്തായാണ് കുഴിച്ചിട്ടിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 10നാണ് ചോറ്റൂരിലെ വീട്ടില്‍ നിന്നു ദന്തല്‍ ക്ലിനിക്കിലേക്ക് ജോലിക്കായി പോയ 21 കാരിയായ സുഫീറയെ കാണാതായത്. 40 ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭ്യമായിരുന്നില്ല. വളാഞ്ചേരി പോലിസ് സ്ഥലത്തെത്തി തുടര്‍ നടപടി തുടങ്ങി.
Body of a young woman was found buried in Chottoor