കൊവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് 132 പേര്‍ക്ക്
മലപ്പുറം: ജില്ലയില്‍ ആശ്വാസമായി കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരാകുന്നവരുടെ എണ്ണം അനുദിനം കുറയുന്നത് ആശ്വാസകരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. തിങ്കളാഴ്ച 132 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനൊപ്പം 249 പേര്‍ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,16,871 ആയി.
തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 127 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ നാല് പേര്‍ക്കും വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗബാധ കണ്ടെത്തി. 17,341 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,232 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 141 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 67 പേരും 28 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 581 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.
തിങ്കളാഴ്ച (മാര്‍ച്ച് 08) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം:
ആലങ്കോട് 02
അമരമ്പലം 01
അങ്ങാടിപ്പുറം 06
അരീക്കോട് 03
ചേലേമ്പ്ര 03
ചോക്കാട് 02
ചുങ്കത്തറ 02
എടക്കര 02
എടപ്പാള്‍ 01
എടവണ്ണ 05
കാലടി 08
കാളികാവ് 05
കരുവാരക്കുണ്ട് 09
കാവനൂര്‍ 01
കൊണ്ടോട്ടി 02
കൂട്ടിലങ്ങാടി 01
കുറുവ 01
കുഴിമണ്ണ 02
മക്കരപ്പറമ്പ് 05
മലപ്പുറം 09
മമ്പാട് 04
മംഗലം 05
മഞ്ചേരി 05
മങ്കട 04
മാറഞ്ചേരി 02
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 01
നന്നമ്പ്ര 02
നിലമ്പൂര്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 04
പാണ്ടിക്കാട് 01
പെരിന്തല്‍മണ്ണ 02
പൊന്മള 01
പൊന്നാനി 04
പോരൂര്‍ 01
പുല്‍പ്പറ്റ 01
താനാളൂര്‍ 01
താനൂര്‍ 01
തവനൂര്‍ 01
താഴേക്കോട് 01
തിരുനാവായ 01
തിരൂര്‍ 01
വളാഞ്ചേരി 02
വളവന്നൂര്‍ 03
വട്ടംകുളം 01
വെട്ടത്തൂര്‍ 01
വെട്ടം 02
വണ്ടൂര്‍ 06