മലപ്പുറത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരേ പ്രതിഷേധവുമായി സിപിഐ
മതേതരമനുഷ്യര്‍ ഒറ്റക്കെട്ടായി നിന്ന് അപകീര്‍ത്തി പ്രചാരകരെ ചെറുത്തുതോല്‍പ്പിക്കുക എന്ന മുദ്രാവാക്യവുമായി സിപിഐ ലോക്കല്‍ കമ്മിറ്റി കാളികാവ് ജങ്ഷനിലാണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്.
കാളികാവ്: മലപ്പുറത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനുമെതിരേ സിപിഐ ലോക്കല്‍ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മതേതരമനുഷ്യര്‍ ഒറ്റക്കെട്ടായി നിന്ന് അപകീര്‍ത്തി പ്രചാരകരെ ചെറുത്തുതോല്‍പ്പിക്കുക എന്ന മുദ്രാവാക്യവുമായി സിപിഐ ലോക്കല്‍ കമ്മിറ്റി കാളികാവ് ജങ്ഷനിലാണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്. ലോക്കല്‍ സെക്രട്ടറി ടി യൂസുഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ടി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മലപ്പുറത്തിന്റെ മതം, മാനവിക ചരിത്രവസ്തുതകള്‍ എന്ന ജനകീയപ്രതിരോധത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മലപ്പുറം മതത്തിനപ്പുറമാണ്, മാനവികതയിലൂന്നിയ മലപ്പുറത്തിന്റെ ചരിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെ ചെറുത്തുതോല്‍പ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തില്‍ ഉയര്‍ന്നുകേട്ടത്. മതേതരജീവിതമുയര്‍ത്തിപ്പിടിച്ച് ഹൈന്ദവ കുടുംബത്തിന് 40 വര്‍ഷം തണലൊരുക്കിയ തെന്നാടന്‍ സുബൈദയെ പ്രതിഷേധയോഗത്തില്‍ അനുസ്മരിച്ചു. ടങ്ങില്‍ സുബൈദയുടെ മകന്‍ ജാഫര്‍ മുഖ്യാഥിതിയായി പങ്കെടുത്തു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം ഇ എം ഷാനവാസ് സംസാരിച്ചു. ഇ ഹംസ, ഇ റോയി, കെ ടി മുഹമ്മദാലി, ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.