മഞ്ചേരി: ദാറുസ്സുന്ന: ഇസ്‌ലാമിക കേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷപ്രഖ്യാപനം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മൗലാനാ കിടങ്ങഴി യു അബ്ദുറഹിം മുസ്‌ല്യാര്‍ നടത്തി. ഒമ്പത് മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ 2021 ജൂലൈ മാസത്തില്‍ ജില്ലാതല സ്വാഗതസംഘ രൂപീകരണ കണ്‍വന്‍ഷനുകള്‍, ആഗസ്ത് മാസത്തില്‍ ദാറാനീ സംഗമം, എംഡീസ് മീറ്റ്, സപ്തംബര്‍ മാസത്തില്‍ സര്‍വസന്തതീ സംഗമം, 25 പ്രഭാഷണങ്ങള്‍, ആദരം, ഓക്ടോബറില്‍ കലാസാഹിത്യ മല്‍സരം, നവംബര്‍ മാസത്തില്‍ ദാറുസ്സുന്ന: ഡേ, സഹായഹസ്തം ഡിസംബറില്‍ ത്രിദിന പ്രഭാഷണം, ജനുവരിയില്‍ സെമിനാറുകള്‍, ഫെബ്രുവരിയില്‍ സമാപന പ്രചാരണങ്ങള്‍, മാര്‍ച്ചില്‍ സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍. പ്രഖ്യാപന സംഗമത്തില്‍ പ്രിന്‍സിപ്പാള്‍ എ നജീബ് മൗലവി അധ്യക്ഷത വഹിച്ചു.
എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, ഇ കെ അലവി മൗലവി, പി അലി അക്ബര്‍ മൗലവി, ഇ പി അശ്‌റഫ് ബാഖവി, എസ് അലി മൗലവി, ആലുംക്കുന്ന് കുഞ്ഞാന്‍ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിച്ചു. അറിവിന് നിറമില്ല എന്ന പ്രമേയത്തില്‍ നടക്കുന്ന ദാറുസ്സുന്ന രജതജൂബിലി ആഘോഷ പ്രമേയം വിശദീകരിച്ച് കെ സ്വദഖത്തുല്ല മൗലവി, യു ജഅ്ഫര്‍ വഹബി എന്നിവര്‍ സംസാരിച്ചു.