കിഡ്‌നി രോഗ നിര്‍ണയ ക്യാംപ് ജനുവരി 26ന്
ഈ മാസം 26ന് രാവിലെ എട്ടു മുതല്‍ സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാംപ്.
അരീക്കോട്: പ്രവാസി അരീക്കോട് ചാരിറ്റബിള്‍ ട്രസ്റ്റും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പിങ് ഹാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റും സംയുക്തമായി കിഡ്‌നി രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നു. ഈ മാസം 26ന് രാവിലെ എട്ടു മുതല്‍ സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാംപ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്ക് അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇതിന്റെ തുടര്‍ച്ചയായി പ്രവാസി അരീക്കോട് ചാരിറ്റബിള്‍ ട്രസ്റ്റ് 2021 ജൂണ്‍ ആദ്യവാരത്തില്‍ അരീക്കോട് മദര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഒരു ഡയാലിസിസ് സെന്ററിന് തുടക്കമിടും. റിയാദ്, ഖത്തര്‍, യുഎഇ, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂനിറ്റും അരീക്കോട് നിന്ന് രണ്ട് യൂണിറ്റും സംഘടിപ്പിച്ചു. ഭാരവാഹികളായ ചെയര്‍മാന്‍ സി കെ അബ്ദുസ്സലാം, ജനറല്‍ സെക്രട്ടറി എം പി ബി ശൗക്കത്ത്, ട്രഷറര്‍ റിയാസ് ജോളി, പി എ സിറ്റി (PACT ) വൈസ് ചെയര്‍മാന്‍ എന്‍ വി എം സക്കരിയ, ഗള്‍ഫ് കോഡിനേറ്റര്‍ എം ടി അബ്ദു നാസര്‍, മീഡിയ കണ്‍വീനര്‍ ഡോ. ലബീദ് നാലകത്ത് സംസാരിച്ചു.