പെരിന്തല്‍മണ്ണ: കെഎസ്ഇബിയുടെ അനാസ്ഥയെത്തുടര്‍ന്ന് 65 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങി. കെഎസ്ഇബിയുടെ പട്ടിക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയെത്തുടര്‍ന്നാണ് 65ഓളം വീട്ടുകാര്‍ കുടിവെള്ളമില്ലാതെ പ്രയാസപ്പെടുന്നത്. വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് നിലകൊള്ളുന്ന പുല്‍പ്പാറ കുടിവെള്ള പദ്ധതിയാണ് ട്രാന്‍സ്‌ഫോമര്‍ കേടുവന്നതിനെത്തുടര്‍ന്ന് ഒരുമാസക്കാലമായി പ്രവര്‍ത്തിക്കാതിരിക്കുന്നത്.
കെഎസ്ഇബി അധികൃതരുമായി പല പ്രാവശ്യം പ്രദേശവാസികള്‍ ബന്ധപ്പെട്ടിട്ടും ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശത്തെ വീടുകളിലേക്ക് നിരന്നപറമ്പ് ട്രാന്‍സ്‌ഫോമര്‍നിന്നും വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും 120 വോള്‍ട്ടേജില്‍ താഴെ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളമടിക്കുന്ന മോട്ടോര്‍ മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.