മുസ്‌ലിം സര്‍വീസ് സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
തിരൂര്‍ സംഗമം റെസിഡന്‍സി ഹോട്ടലില്‍ നടന്ന ഇഫ്താര്‍ സംഗമം തിരൂര്‍ എംല്‍എ കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
തിരൂര്‍: മുസ്‌ലിം സര്‍വീസ് സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. തിരൂര്‍ സംഗമം റെസിഡന്‍സി ഹോട്ടലില്‍ നടന്ന ഇഫ്താര്‍ സംഗമം തിരൂര്‍ എംല്‍എ കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ. ഹസ്സന്‍ ബാബു അധ്യക്ഷത വഹിച്ചു. എംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫസര്‍. ഇ പി ഇമ്പിച്ചിക്കോയ, സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് പുളിക്കലകത്ത്, മുന്‍ എംല്‍എ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, എഞ്ചിനീയര്‍ പി മമ്മദ് കോയ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പി കുഞ്ഞാമു, കെ വി മുഹമ്മതു കുട്ടി, അഡ്വ.എ അബ്ദുറഹീം, തിരൂര്‍ ഡിവൈഎസ്പി ബെന്നി, തിരൂര്‍ ജോയിന്റ് ആര്‍ടിഒ അന്‍വര്‍, ജില്ലാ സെക്രട്ടറി സി ഇബ്രാഹിംഹാജി, കെ പി ഫസലുദീന്‍
സംസാരിച്ചു. കാലം ആവശ്യപ്പെടുന്നത് എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി.പി പി അബ്ദുര്‍റഹ്മാന്‍, എംഇഎസ് പ്രതിനിധി കാദര്‍ ഷെരിഫ്, എസ്‌വൈഎസ് പ്രതിനിധി ഒ സലീം, കെപിഒ റഹ്മത്തുല്ല, ബെഞ്ച് മാര്‍ക്ക് സ്‌കൂള്‍ ചെയര്‍മാന്‍ റഫീഖ് മാസ്റ്റര്‍, ഡോ. കെ നൗഷാദ്, ഡോ. എം എ എം ബാവ, ഡോ. പി ഹുസൈന്‍, യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മുഹമ്മദ് റാഫി, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഇസ്ഹാക് വെന്നിയൂര്‍, സാദിക്ക് വട്ടപ്പറമ്പ്, മറ്റു യൂണിറ് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.