പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാത്തത് ആര്‍എസ്എസിനെ പ്രീതിപ്പെടുത്താന്‍: എസ്ഡിപിഐ
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും യുദ്ധകാല അടിസ്ഥാനത്തില്‍ പിന്‍വലിക്കാന്‍ ശുഷ്‌കാന്തി
ഏതാനും കേസുകളും, സി. പി. എം, ഡി. വൈ, എഫ്. ഐ പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത കേസുകളും ഒഴിവാക്കുകയും ബാക്കി കേസുകളില്‍ തീവ്രവാദം ആരോപിക്കുകയും ചെയ്യുന്നത് സമൂഹത്തോടും, മുസ്ലിം സമുദായത്തോടും പ്രക്ഷോഭകാരികളോടും എല്‍ഡിഎഫ് കാണിക്കുന്ന കൊടും വഞ്ചനയും പരിഹാസവുമാണ് എന്ന് ഫൈസല്‍ സൂചിപ്പിച്ചു.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും യുദ്ധകാല അടിസ്ഥാനത്തില്‍ പിന്‍വലിക്കാന്‍ ശുഷ്‌കാന്തി കാണിച്ച പിണറായി മന്ത്രിസഭയ്ക്ക് രണ്ടു വര്‍ഷത്തോളമായിട്ടും മഹല്ല് കമ്മിറ്റികളും മുസ്ലിം സമുദായ സംഘടനകളും മറ്റു കൂട്ടായ്മകളും ഉള്‍പ്പെടെ പങ്കെടുത്ത സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ അന്യായമായി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രം പിന്‍വലിക്കാന്‍ സാധിക്കാത്തത് ആര്‍എസ്എസിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണെന്ന് ഫൈസല്‍ ആരോപിച്ചു. മലപ്പുറം ജില്ലയെ മൊത്തമായിത്തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി പണിയെടുക്കുന്ന മലപ്പുറം എസ്പിയെ കസ്റ്റഡി കൊലപാതകത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടും സസ്‌പെന്‍ഡ് ചെയ്യാന്‍ അമാന്തം കാണിക്കുന്നതും പിണറായി വിജയന്റെ ആര്‍എസ്എസ് പ്രേമം തന്നെയാണ് എടുത്തു കാണിക്കുന്നത്.
എസ്, ഡി പി, ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അധ്യക്ഷത വഴിച്ചു. പ്രതിഷേധ കൂട്ടായ്മയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, പി. ഡി. പി സംസ്ഥാന സമിതി അംഗം ഹാരിസ് വാണിയന്നൂര്‍, എസ്.ഡി. ടി.യു സംസ്ഥാന ട്രഷറര്‍ അഡ്വക്കേറ്റ് എ.എ റഹീം, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് നാസിയ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ നജീബ് തിരൂര്‍, ജുബൈര്‍ കല്ലന്‍, ഹമീദ് പരപ്പനങ്ങാടി, റൈഹാനത്ത് കോട്ടക്കല്‍, താനൂര്‍ മണ്ഡലം പ്രസിഡണ്ട് സദക്കത്തുള്ള, സെക്രട്ടറി ഫിറോസ് പുത്തമ്ബാട്, പൊന്നാനി മണ്ഡലം സെക്രട്ടറി സക്കീര്‍, തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് ജാഫര്‍ ചെമ്മാട്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് എം സി അഹമ്മദ് കബീര്‍, എന്നിവര്‍ സംബന്ധിച്ചു. ജില്ലാ കമ്മിറ്റി അംഗം ഫത്താഹ് പൊന്നാനി സ്വാഗതവും, തിരൂര്‍ മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.