ഒളവട്ടൂര്‍ യതീംഖാന സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി തമിഴ്‌നാട് സന്തോഷ് ട്രോഫി ക്യാംപില്‍
തഞ്ചാവൂരില്‍ നടന്ന ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്താണ് അലി സഫ്‌വാന്‍ ക്യാംപില്‍ ഇടം പിടിച്ചത്. അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഒളവട്ടൂര്‍ യതീംഖാന സ്‌കൂളില്‍ പഠനം പൂര്‍ത്തീകരിച്ച അലി സ്‌കൂള്‍ സബ്ജൂനിയര്‍, ജൂനിയര്‍ ടീമുകളുടെ ക്യാപ്റ്റനുമായിരുന്നു.
ഒളവട്ടൂര്‍: ഒളവട്ടൂര്‍ യതീംഖാന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അലി സഫ്‌വാന്‍ സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള മുപ്പതംഗ തമിഴ്‌നാട് ടീമില്‍ സ്ഥാനം പിടിച്ചു. തഞ്ചാവൂരില്‍ നടന്ന ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്താണ് അലി സഫ്‌വാന്‍ ക്യാംപില്‍ ഇടം പിടിച്ചത്. അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഒളവട്ടൂര്‍ യതീംഖാന സ്‌കൂളില്‍ പഠനം പൂര്‍ത്തീകരിച്ച അലി സ്‌കൂള്‍ സബ്ജൂനിയര്‍, ജൂനിയര്‍ ടീമുകളുടെ ക്യാപ്റ്റനുമായിരുന്നു.
സ്‌കൂള്‍ കായികാധ്യാപകന്‍ അബ്ദുല്‍ ഗഫൂര്‍ മാസ്റ്ററുടെ കീഴില്‍ പരിശീലനം തുടങ്ങിയ അലി സഫ്‌വാന്‍ രണ്ടു തവണ കൊണ്ടോട്ടി സബ്ജില്ലയുടെ ജഴ്‌സി അണിഞ്ഞു ശ്രദ്ദേയ പ്രകടനം കാഴ്ച വച്ചിരുന്നു. ഇപ്പോള്‍ കോയമ്പത്തൂര്‍ നെഹ്‌റു കോളജില്‍ എംബിഎ വിദ്യാര്‍ഥി ആയ സഫ്‌വാന്‍ കഴിഞ്ഞ 4 വര്‍ഷമായി കോളജ് ടീം അംഗവും ഇപ്പോള്‍ ടീം ക്യാപ്റ്റനുമാണ്. സ്‌കൂള്‍ പഠന കാലത്തും ശേഷവും അരിമ്പ്ര മിഷന്‍ സോക്കര്‍ അക്കാദമിയില്‍ സി ടി അജ്മലിന്റെ കീഴില്‍ പരിശീലനം നടത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കണ്ണൂര്‍ ജില്ലക്കായി ബൂട്ട് കെട്ടിയ അലി കണ്ണൂര്‍ ലക്കി സ്റ്റാര്‍, മഞ്ചേരി എവര്‍ ഗ്രീന്‍, ഏറനാട് ഫൈറ്റേര്‍സ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്. ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ എം അലവിക്കുട്ടി റുബീന ദമ്പതികളുടെ മകനാണ്.