എസ്ഡിപി ഐ നേതാവ് ഡോ. സി എച്ച് അശ്‌റഫിന്റെ മാതാവ് ആയിഷ ഹജ്ജുമ്മ നിര്യാതയായി

Update: 2024-09-03 07:05 GMT

മലപ്പുറം: എസ്ഡിപി ഐ ദേശീയ സമിതിയംഗവും മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റുമായ ഡോ. സി എച്ച് അശ്‌റഫി(ആച്ചു)വിന്റെ മാതാവ് ആയിഷ ഹജ്ജുമ്മ(95) നിര്യാതയായി. തിരൂര്‍ക്കാട്ടെ ചാലിലകത്ത് മൊയ്തീന്‍ എന്ന ബാപ്പു ഹാജിയാണ് ഭര്‍ത്താവ്. പിതാവ്: മാനത്ത്മംഗലത്തെ പരേതനായ താമരത്ത് മൊയ്തുപ്പ. മറ്റു മക്കള്‍: മുസ്തഫ, ബഷീര്‍, ആരിഫ, മുഹമ്മദാലി, സ്വലാഹുദ്ദീന്‍. മരുമക്കള്‍: ആസ്യ കടുങ്ങപുരം, മറിയംബീവി വളാഞ്ചേരി, ഷെമി മോള്‍ കുരിക്കള്‍ മഞ്ചേരി, ഉണ്ണീന്‍കുട്ടി താഴെക്കോട്, സൗദ മുതുതല, സുമയ്യ പെരിന്തല്‍മണ്ണ. ചൊവ്വാഴ്ച വൈകീട്ട് 5.30ന് തിരൂര്‍ക്കാട് ഖാസിം ദര്‍വേഷ് ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരവും ശേഷം ഖബറടക്കവും നടക്കും.

Tags:    

Similar News