75ാം സ്വാതന്ത്ര ദിനാഘോഷവുമായി സൗഹൃദവേദി തിരൂര്‍

പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകന്‍ ഉമ്മര്‍ ചിറക്കല്‍ സൗഹൃദ വേദി പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ലാക്ക് ദേശീയ പതാക കൈമാറിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

Update: 2022-08-14 09:10 GMT

തിരൂര്‍: സൗഹൃദവേദി തിരൂരിന്റെ 75ാം സ്വാതന്ത്ര ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തകന്‍ ഉമ്മര്‍ ചിറക്കല്‍ സൗഹൃദ വേദി പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ലാക്ക് ദേശീയ പതാക കൈമാറിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ വിതണം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി കെ കെ അബ്ദുല്‍ റസാക്ക് ഹാജി, ഷമീര്‍ കളത്തിങ്ങല്‍, അബ്ദുല്‍ കാദര്‍ കൈനിക്കര, പി പി ഏനുദ്ധീന്‍ കുട്ടി ഹാജി, മുഹമ്മദ് കുട്ടി ഹാജി കൂടാത്ത്, ഹമീദ് കൈനിക്കര, പാറയില്‍ ഫസലു, മുനീര്‍ കുറുംബടി എന്നിവര്‍ സ്വതന്ത്ര ദിനാശംസകള്‍ നേര്‍ന്നു







Tags:    

Similar News