മലപ്പുറം: കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) ജനറല്‍ കൗണ്‍സില്‍ വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് പട്ടാമ്പി വെല്‍ക്കം ടൂറിസ്‌റ് ഹോമില്‍ ചേരും. കഴിഞ്ഞ ആറു മാസത്തെ പ്രവര്‍ത്തന റിപോര്‍ട്ട് ജില്ലാ സെക്രട്ടറിമാരും സബ് കമ്മിറ്റി കണ്‍വീനര്‍മാരും കൗണ്‍സിലില്‍ അവതരിപ്പിക്കും.
അടുത്ത ആറുമാസത്തെ പ്രവര്‍ത്തന പദ്ധതികള്‍ കൗണ്‍സില്‍ തീരുമാനിക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കേന്ദ്ര സമിതിയംഗം പി എസ് അബ്ബാസ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി പദ്ധതി അവതരിപ്പിക്കും.