പെരിന്തല്‍മണ്ണ: കൊവിഡ് ഭീതിയെ തുടര്‍ന്ന് നാല് ദിവസമായി അടച്ചിട്ട പെരിന്തല്‍മണ്ണയിലെ ചന്തകള്‍ നാളെ തുറക്കും. കഴിഞ്ഞ വെള്ളിയാഴ്ച പെരിന്തല്‍മണ്ണയില്‍ എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചുമട്ടുതൊഴിലാളികളുടെയും വ്യാപാരികളുടെയും സമ്പര്‍ക്ക സാധ്യത കണക്കിലെടുത്താണ് പെരിന്തല്‍മണ്ണ നഗരമധ്യത്തിലെ പച്ചക്കറി മീന്‍ ചന്ത താല്‍ക്കാലികമായി അടച്ചിട്ടത്. കഴിഞ്ഞദിവസം അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ ചന്തകള്‍ അണുനശീകരണം ചെയ്തിരുന്നു. തുടര്‍ന്ന് ലോറി ഡ്രൈവറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്തി അവരോട് കോറെന്റൈനില്‍ പോവാന്‍ നിര്‍ദ്ദേശിച്ചു. ശേഷമാണ് മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്നും നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് സലിം പറഞ്ഞു. ചന്തയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സുരക്ഷയുടെ ഭാഗമായി സാനിറ്റൈസര്‍ അടക്കമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വ്യാപാരികളും പറഞ്ഞു.