ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കിടങ്ങഴി ഉസ്താദിന്റെ ഭാര്യ ആമിന നിര്യാതയായി

Update: 2022-02-07 19:32 GMT
ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കിടങ്ങഴി ഉസ്താദിന്റെ ഭാര്യ ആമിന നിര്യാതയായി

മഞ്ചേരി: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും വലിയോറ ദാറുല്‍ മആരിഫ് അറബിക് കോളജ് സ്വദര്‍ മുദരിസുമായ കിടങ്ങഴി അബ്ദുര്‍റഹിം മുസ്‌ല്യാരുടെ ഭാര്യ ആമിന നിര്യാതയായി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കിടങ്ങഴി ജുമാ മസ്ജിദില്‍. ഫാത്തിമ സുഹ്‌റ, ഉമ്മുകുല്‍സു, സൈനബ, റുഖിയ്യ, മര്‍യം, സുലൈഖ, സുമയ്യ, സ്വദഖത്തുള്ള വഹബി, സുബൈര്‍ സൈനി എന്നിവര്‍ മക്കളാണ്.

മര്‍ഹൂം മരക്കാര്‍ വഹബി മോങ്ങം, സുലൈമാന്‍ ദാരിമി നെമ്മിനി, ഹംസ വഹബി വളരാട്, ഹംസ സൈനി കൂരാട്, അബ്ദുല്‍ കരിം വഹബി ഉഗ്രപുരം, അസ്‌ലം അഹ്‌സനി കോഴിക്കോട്, അബൂബക്കര്‍ ഫൈസി കോട്ടുമല, ദില്‍നവാസ് ബീഗം അയനിക്കോട്, മറിയുമ്മ മാളികപ്പറമ്പ് എന്നിവര്‍ മരുമക്കളുമാണ്.

Tags:    

Similar News