പാലക്കാട്: കോണ്‍ഗ്രസ് ഓഫിസില്‍ വയോധികനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമട ചള്ളയിലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് സംഭവം. പാലക്കാട് സ്രാമ്പിച്ചള്ള സ്വദേശി മുരളി (60) ആണ് മരിച്ചത്.
മുകളിലത്തെ നിലയില്‍ സ്ഥാപിച്ച കൊടിമരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്നു മുരളി. ചള്ളയിലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലായിരുന്നു മുരളിയുടെ താമസം. പോലിസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.