ഇടതുപക്ഷ സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതരേ ജന സദസ്സ് സംഘടിപ്പിച്ചു

അത്തിക്കോട് നടന്ന ജനസദസ്സ് തൃത്താല മണ്ഡലം പ്രസിഡന്റ് താഹിര്‍ ഉദ്ഘാടനം ചെയ്തു.

Update: 2022-07-02 02:18 GMT
ഇടതുപക്ഷ സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതരേ ജന സദസ്സ് സംഘടിപ്പിച്ചു

പാലക്കാട്: ഇടതുപക്ഷ സര്‍ക്കാരിന്റെ വിവേചനത്തിനും പക്ഷപാതിത്വത്തിനുമെതിരേ എസ്ഡിപിഐ ചിറ്റൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനസദസ്സുകള്‍ സംഘടിപ്പിച്ചു.

അത്തിക്കോട് നടന്ന ജനസദസ്സ് തൃത്താല മണ്ഡലം പ്രസിഡന്റ് താഹിര്‍ ഉദ്ഘാടനം ചെയ്തു. പാറയിലും തത്തമംഗലത്തും നടന്ന ജനസദസ്സുകള്‍ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ സംസ്ഥാനത്ത് സര്‍വ മേഖലകളിലും വിവേചനം തുടരുകയാണെന്നും നിയമപരമായ പക്ഷപാതിത്വവും സാമൂഹികമായ പക്ഷപാതിത്വവും സംസ്ഥാനത്ത് നിലനില്‍ക്കുന്ന അവസ്ഥയാണന്നും പോലിസ് നടപടി ചിലര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുകയാണന്നും ആര്‍എസ്എസ് പ്രതികളാകുന്ന സംഭവങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പോലിസ് ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങള്‍ കുറ്റാരോപിതരാകുമ്പോള്‍ ശരവേഗത്തിലാണ് നടപടികളെടുക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഷെഹീര്‍ ചാലിപ്പുറം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഖാസിം, ഉമ്മര്‍ അത്തിമണി, അബ്ബാസ് തത്തമംഗലം എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News