പോത്തുണ്ടി, മലമ്പുഴ ഡാം തുറന്നു

Update: 2020-09-20 05:42 GMT
പാലക്കാട്: സംസഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതിന്റെ ഭാഗമായി മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ തുറന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ആണ് തുറന്നത്. അഞ്ച് സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നത്.


മലമ്പുഴ ഡാമിന്റെ നാല് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റി മീറ്റര്‍ വീതം തുറന്നു.. മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി 115.06 മീറ്റര്‍ ആണ്. നിലവില്‍ ഡാമിലെ ജന്‍ൈറപ്പ് 113.59 മീറ്ററാണ്. അതേസമയം കാഞ്ഞിരപ്പുഴ, മംഗലം, മലങ്കര, കുണ്ടള, പാംബ്ല ഡാമുകളും തുറന്നു. നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഭാരതപ്പുഴയോരത്ത് കല്‍പാത്തി, ഗായത്രി പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.




Similar News