പാലക്കാട്: ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 287 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 207 പേര്, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 458 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7385 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട്, 5 പേര് കണ്ണൂര്‍, 34പേര് തൃശ്ശൂര്‍, 24 പേര് കോഴിക്കോട്, 34പേര് എറണാകുളം, 80 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് സ്വദേശികള്‍ - 51 പേര്
ഒറ്റപ്പാലം സ്വദേശികള്‍ - 27 പേര്
ശ്രീകൃഷ്ണപുരം, കൊല്ലങ്കോട് സ്വദേശികള്‍ - 18 പേര് വീതം
പുതുക്കോട് സ്വദേശികള്‍- 17 പേര്
ആലത്തൂര്‍, കാവശ്ശേരി, കുമരംപുത്തൂര്‍ സ്വദേശികള്‍ -15 പേര് വീതം
കോട്ടോപ്പാടം, വണ്ടാഴി, ചാലശ്ശേരി സ്വദേശികള്‍-14 പേര് വീതം
മങ്കര സ്വദേശികള്‍ - 12 പേര്
പല്ലശ്ശന, പറളി, ഓങ്ങല്ലൂര്‍ സ്വദേശികള്‍- 11 പേര് വീതം
തരൂര്‍,കുഴല്‍മന്ദം സ്വദേശികള്‍- 10 പേര്
തച്ചമ്പാറ, ഷോര്‍ണൂര്‍, പുതുനഗരം സ്വദേശികള്‍ - 9 പേര് വീതം
വടവന്നൂര്‍, പുതുപ്പരിയാരം സ്വദേശികള്‍ - 8 പേര് വീതം
വല്ലപ്പുഴ, മണ്ണാര്‍ക്കാട്, അകത്തെത്തറ, കൊടുവായൂര്‍ സ്വദേശികള്‍-7 പേര് വീതം
കൊടുമ്പ്, എലപ്പുള്ളി, പട്ടാമ്പി, പട്ടിത്തറ, മരുതറോഡ് സ്വദേശികള്‍ - 6 പേര് വീതം
പുതുശ്ശേരി, മുതുതല, അഗളി, കുത്തന്നൂര്‍, കാരാകുറുശ്ശി, ലക്കിടി പേരൂര്‍, മണ്ണൂര്‍ സ്വദേശികള്‍ - 5 പേര് വീതം
എരിമയൂര്‍ സ്വദേശികള്‍- 4 പേര്
ചളവറ, തെങ്കര, കുലുക്കല്ലൂര്‍, വിളയൂര്‍, കിഴക്കഞ്ചേരി, പട്ടഞ്ചേരി, തിരുവേഗപ്പുറ, നാഗലശ്ശേരി, വടക്കഞ്ചേരി, കണ്ണാടി സ്വദേശികള്‍ - 3 പേര് വീതം
ആനക്കര, അയിലൂര്‍, നെല്ലായ, കരിമ്പ, മലമ്പുഴ, കരിമ്പുഴ, തേങ്കുറിശ്ശി, തൃക്കടീരി, ചിറ്റൂര്‍-തത്തമംഗലം, ചെര്‍പ്പുളശ്ശേരി, കൊഴിഞ്ഞാമ്പാറ, പരുതൂര്‍, കപ്പൂര്‍, പെരുവമ്പ് സ്വദേശികള്‍ - 2 പേര് വീതം
അലനല്ലൂര്‍, അമ്പലപ്പാറ, അനങ്ങനടി, പൊല്‍പ്പുള്ളി, വാണിയംകുളം, എലവഞ്ചേരി, വടകരപ്പതി, നെല്ലിയാമ്പതി, കോട്ടായി, തിരുമിറ്റക്കോട്, നെന്മാറ, പുതൂര്‍, കണ്ണമ്പ്ര, കാഞ്ഞിരപ്പുഴ, തൃത്താല സ്വദേശികള്‍- ഒരാള്‍ വീതം