പാലക്കാട്: ഷൊര്‍ണൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മഹല്ലിന്റെ കീഴിലുള്ള പ്രഫഷനലുകളെ പങ്കെടുപ്പിച്ച് 'പ്രഫഷനല്‍ മീറ്റ് 2021' എന്ന പേരില്‍ ചെറുതുരുത്തി എആര്‍ ഡൈന്‍ ഹാളില്‍ പരിപാടി സംഘടിപ്പിച്ചു. മഹല്ല് ഇമാം അല്‍ ഹാഫിസ് ഉനൈസ് അബ്‌റാറിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം മഹല്ല് പ്രസിഡന്റ് കെ എം ജലീല്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം ഉസ്മാന്‍, മഹല്ല് ഖാസി അര്‍ഷദ് മുഹമ്മദ് നദ്‌വി, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ കോ-ഓഡിനേറ്റര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മഹല്ലിലെ പ്രഫഷനലുകളെ അവരുടെ സാമൂഹികപരമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അവബോധം നല്‍കാനും അവരുടെ സേവനങ്ങള്‍ മഹല്ലിനും സമൂഹത്തിനും ലഭ്യമാക്കുന്ന രീതിയില്‍ ചേര്‍ത്തുനിറാനും മീറ്റിലൂടെ അവബോധം നല്‍കുകയുണ്ടായി. മഹല്ലിലെ വിവിധ മേഖലകളിലുള്ള ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, മറ്റ് പ്രഫഷനലുകള്‍ തുടങ്ങിയ നിരവധി പേര്‍ മീറ്റില്‍ പങ്കെടുത്തു.
എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ 2047 പ്രൊജക്ട് റിപോര്‍ട്ട് എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംസ്ഥാന കോ-ഓഡിനേറ്റര്‍ അന്‍വര്‍ സാദത്തില്‍ നിന്നും മഹല്ല് പ്രസിഡന്റ് കെ എം ജലീല്‍ ഏറ്റുവാങ്ങി. മഹല്ല് ജനറല്‍ സെക്രട്ടറി ടി എം മുസ്തഫ, മഹല്ല് ജോ. സെക്രട്ടറി സിദ്ദീഖ് ഷൊര്‍ണൂര്‍, മഹല്ല് കമ്മ്യൂണിറ്റി ഡവലമെന്റ് കണ്‍വീനര്‍ ഫൈസല്‍ ആലഞ്ചേരി, മഹല്ല് വിദ്യാഭ്യാസ കണ്‍വീനര്‍ ഉമര്‍ ഹുസൈന്‍ മാട്ടുമ്മല്‍, അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.