മികച്ച കൃഷി ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട വല്ലപ്പുഴ കൃഷി ഓഫിസറെ എസ്ഡിപിഐ അനുമോദിച്ചു
കൃഷി ഓഫിസില്‍ നടന്ന ചടങ്ങില്‍ വല്ലപ്പുഴ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം സൈദലവി, ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് കമ്മിറ്റി ട്രഷററുമായ അബ്ദുല്‍ റഷീദ് പാലക്കുര്‍ശ്ശി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.
വല്ലപ്പുഴ: പാലക്കാട് ജില്ലയിലെ മികച്ച രണ്ടാമത്തെ കൃഷി ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ എഡിഎ ചാര്‍ജ് വഹിക്കുന്ന വല്ലപ്പുഴ കൃഷി ഓഫിസര്‍ ദീപാ കൃഷ്ണനെ എസ്ഡിപിഐ വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
കൃഷി ഓഫിസില്‍ നടന്ന ചടങ്ങില്‍ വല്ലപ്പുഴ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം സൈദലവി, ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് കമ്മിറ്റി ട്രഷററുമായ അബ്ദുല്‍ റഷീദ് പാലക്കുര്‍ശ്ശി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു.
വല്ലപ്പുഴ പഞ്ചായത്തിലെ തരിശായി കിടന്ന ഒട്ടുമിക്ക ഭൂമികളും കൃഷി യോഗ്യമാക്കാന്‍ മുന്‍കൈയെടുത്ത കൃഷി ഓഫിസറാണ് ദീപ. വല്ലപ്പുഴയിലെ കര്‍ഷകരോട് മികച്ച നിലയില്‍ ഇടപെടുകയും ആവശ്യമായ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കര്‍ഷകരുടെ ആനുകൂല്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തിയും സര്‍ക്കാര്‍ സഹായങ്ങള്‍ കര്‍ഷകര്‍ക്ക് കാലതാമസമില്ലാതെ എളുപ്പമാക്കിയും കൃഷി ചെയ്യാനാവശ്യമായ വിത്തുകള്‍ ഉള്‍പ്പെടെ സമയബന്ധിതമായി കര്‍ഷകര്‍ക്ക് കൊടുക്കാന്‍ ഉത്സാഹം കാണിച്ചും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കൃഷി ഓഫിസറാണ് ദീപയെന്ന് വല്ലപ്പുഴയിലെ കര്‍ഷകര്‍ വ്യക്തമാക്കുന്നു.