തൊഴിലാളിയുടെ മരണം; ഫാക്ടറി ഉടമയ്ക്ക് പിഴശിക്ഷ
ഫാക്ടറി കൈവശക്കാരനായ എന്‍ ധര്‍മരാജ്, മാനേജര്‍ അനൂപ് ത്യാഗരാജന്‍ എന്നിവര്‍ക്ക് 30000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു.
പത്തനംതിട്ട: കുമ്പഴ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കുമ്പഴ എസ്റ്റേറ്റ് സെന്‍ട്രിഫ്യൂജ് സിനക്‌സ് ഫാക്ടറിയില്‍ ടാങ്കറില്‍ ഇറങ്ങി വിഷവാതകം ശ്വസിച്ച് ഒരു തൊഴിലാളി മരണപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ ഫാക്ടറി ഉടമയ്ക്ക് പിഴ ശിക്ഷ.
ഫാക്ടറി കൈവശക്കാരനായ എന്‍ ധര്‍മരാജ്, മാനേജര്‍ അനൂപ് ത്യാഗരാജന്‍ എന്നിവര്‍ക്ക് 30000 രൂപ വീതം പിഴ ശിക്ഷ വിധിച്ചു. ചെങ്ങന്നൂര്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ ഫയല്‍ ചെയ്ത കേസില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.