ചെങ്ങന്നൂര്‍: അനധികൃത മണ്ണെടുപ്പും നിലംനികത്തലുമായി ബന്ധപ്പെട്ട് നാലുടിപ്പറുകള്‍ ചെങ്ങന്നൂര്‍ പോലിസ് പിടികൂടി. പത്തംതിട്ടയില്‍ നിന്ന് തിരുവല്ലായിലേക്ക് അനധികൃതമായി മണ്ണുകടത്തിയ രണ്ട് ടിപ്പര്‍ ലോറികളാണ് പിടികൂടിയത്.
പാണ്ടനാട് അനധികൃതമായി നിലം നികത്തിയതിന് ഒരു ടിപ്പറും മുളക്കുഴയില്‍ അനധികൃതമായി മണ്ണ് കടത്തിയതിന് ഒരുടിപ്പറുമാണ് കസ്റ്റഡിയില്‍ എടുത്തത്. ചെങ്ങന്നൂര്‍ എസ്‌ഐ എസ്‌വി ബിജുവിന്റെ നേതൃത്വത്തിലായിരുന്നു വണ്ടികള്‍ പിടികൂടിയത്.