ചാരായവാറ്റ്: രണ്ടുപേര്‍ പിടിയില്‍

ഇലവുംതിട്ട ചന്ദനംകുന്ന് ഒടിയൂഴം ശ്രീകൃഷ്ണ ഭവനില്‍ ഗോപിനാഥ പണിക്കരെ(68) വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 മില്ലി ലിറ്റര്‍ വ്യാജചാരായം ഉള്‍പ്പെടെ പിടികൂടി.

Update: 2020-04-20 16:21 GMT

പത്തനംതിട്ട: ചാരായവാറ്റ് നടത്തിയതിന് ജില്ലയില്‍ രണ്ടുപേര്‍ പിടിയിലായി. കീഴ്വായ്പൂര്‍ പാമല പറപ്പാട്ട് പുളിക്കത്തറയില്‍ വീട്ടില്‍ വിഷ്ണു വിജയനെ (25) വ്യാജചാരായം വാറ്റിയതിന് കീഴ്വായ്പൂര്‍ എസ്‌ഐ സുരേഷ് കുമാര്‍ അറസ്റ്റുചെയ്തു. ഇയാളുടെ വീട്ടിനുള്ളില്‍നിന്നും 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഇലവുംതിട്ട ചന്ദനംകുന്ന് ഒടിയൂഴം ശ്രീകൃഷ്ണ ഭവനില്‍ ഗോപിനാഥ പണിക്കരെ(68) വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 മില്ലി ലിറ്റര്‍ വ്യാജചാരായം ഉള്‍പ്പെടെ പിടികൂടി.

ഇയാളുടെ പുരയിടത്തില്‍നിന്നും 20 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഇലവുംതിട്ട എസ്ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടിച്ചെടുത്തു. കൊവിഡുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഓറഞ്ച് എ മേഖലയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ 24 വരെ കര്‍ശനമായി തുടരുമെന്നും യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലിസ് മേധാവി വ്യക്തമാക്കി. 

Tags:    

Similar News