ലക്ഷദ്വീപ് കരിദിനത്തിന് കെഎംവൈഎഫ് വെര്‍ച്വല്‍ ഐക്യദാര്‍ഢ്യം

Update: 2021-06-15 05:35 GMT

പത്തനംതിട്ട: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപില്‍ ആചരിച്ച കരിദിനത്തിന് കേരളാ മുസ്‌ലിം യുവജന ഫെഡറേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി 'വെര്‍ച്വല്‍ സോളിഡാരിറ്റി വിത് ലക്ഷദ്വീപ് ബ്ലാക്ക് ഡേ' എന്ന ശീര്‍ഷകത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ചു.

ലക്ഷദ്വീപ് സമൂഹത്തിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്ത് ജനജീവിതം ദുഷ്‌ക്കരമാക്കുകയും കോര്‍പറേറ്റ് പ്രീണനം നടത്തുകയും ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ വരുന്നത്തില്‍ പ്രതിഷേധിച്ച് കരിദിനം ആചരിക്കുന്ന ദ്വീപ് ജനതയുടെ വികാരം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രമേയം അവതരിപ്പിച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍നിന്നും ഓണ്‍ലൈനായി പ്ലക്കാഡുയര്‍ത്തി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് മണ്ണടി അര്‍ഷദ് ബദ്‌രി എംഎഫ്ബി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി ഉദ്ഘടനം ചെയ്തു. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി മണനാക്ക് അന്‍ഷാദ് മന്നാനിയും കോട്ടയം താലൂക്ക് പ്രസിഡന്റ് കുമ്മനം സാജിദ് ബദ്‌രിയും പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സാദിഖ് കുലശേഖരപതി, വൈസ് പ്രസിഡന്റ് അഡ്വ.ഷിനാജ്, സെക്രട്ടറിമാരായ ത്വല്ഹ ഏഴംകുളം, അബ്ദുല്‍ ബാസിത്, കമ്മിറ്റി അംഗങ്ങളായ പന്തളം അഷ്‌റഫ് മൗലവി, യൂസുഫ് മൗലവി, താജുദ്ദീന്‍ അടൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News