എസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു

Update: 2024-11-16 17:34 GMT

പത്തനംതിട്ട: എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് ട്രെയിനിങ് (ലീഡ്-1) സംഘടിപ്പിച്ചു. ചുങ്കപ്പാറ തടത്തില്‍ ബില്‍ഡിംഗ് ഹാളില്‍ സംഘടിപ്പിച്ച ക്യാംപില്‍ ബ്രാഞ്ച് തലം മുതല്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വരെ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ നേതൃത്വ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങളായ ഡോ. സി എച്ച് അഷ്‌റഫ്, ജോര്‍ജ് മുണ്ടക്കയം, പി എം അഹമ്മദ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസര്‍ ഷെയ്ഖ് നജീര്‍, ട്രഷറര്‍ ഷാജി കോന്നി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഡി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധീര്‍ കോന്നി, സിയാദ് നിരണം, അഡ്വ. അബ്ദുല്‍ നാസര്‍ സംബന്ധിച്ചു. അഭിഭാഷകനായി എന്റോള്‍ ചെയ്ത അഡ്വ.എം കെ നിസാമുദ്ധീനെ ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ മൊമെന്റോ നല്‍കി ആദരിച്ചു.


Similar News

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് https://www.mediaoneonline.com/kerala/case-against-reporter-channel-news-team-269725 എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാകലക്ട്ര്‍ നടിയുടെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ് കൊച്ചി: ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടറായ അജ്ഞലി, കാമറമാന്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിരേയാണ് കേസ്. അനുമതിയില്ലാതെ അതിക്രമിച്ചുകയറി എന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്ലാറ്റില്‍ എത്തുകയും ലൈവ് നല്‍കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ലക്ടര്‍