പാചകവാതകവുമായി പോയ വാഹനം സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു
പന്തളം ജങ്ഷന് സമീപമാണ് അപകടം. സ്കൂൾ ടീച്ചേഴ്സിന്റെ പരിശീലനത്തിനായി പിതാവിനൊപ്പം രാവിലെ 9.30ന് തോന്നല്ലൂർ യുപി സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം.
പത്തനംതിട്ട: പാചകവാതകവുമായി പോയ വാഹനം സ്കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. പൂഴിക്കാട് ഗവ.യുപി സ്കൂളിലെ അധ്യാപികയായ കുരമ്പാല വള്ളപ്പുരയിൽ ദിലീപിന്റെ ഭാര്യ ശ്രീദേവി (35) ആണ് മരിച്ചത്.
പന്തളം ജങ്ഷന് സമീപമാണ് അപകടം. സ്കൂൾ ടീച്ചേഴ്സിന്റെ പരിശീലനത്തിനായി പിതാവിനൊപ്പം രാവിലെ 9.30ന് തോന്നല്ലൂർ യുപി സ്കൂളിലേക്ക് പോകുന്നതിനിടെ ഷൈൻസ് ഹോട്ടലിനു മുമ്പിൽ വച്ചാണ് അപകടം. പുറകേ വന്ന ഗ്യാസ് വണ്ടി സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന പിതാവ് ശങ്കരപ്പിള്ള ഇടത് വശത്തേക്കും ശ്രീദേവി വലതു വശത്തേക്കും വീഴുകയായിരുന്നു. റോഡിലേക്ക് വീണ ശ്രീദേവിയുടെ തലയിലൂടെ വാഹനം കയറിയിറങ്ങി.