വിമുക്തഭടന്‍ തീപ്പൊള്ളലേറ്റു മരിച്ചു

ചെങ്ങന്നൂര്‍ മുളക്കുഴ ദേവാലയം ആശാഭവനില്‍ സാമൂവേല്‍ ജോണ്‍ (ജോണിക്കുട്ടി- 82) ആണ് തീപ്പൊള്ളലേറ്റു മരിച്ചത്.

Update: 2019-01-16 17:05 GMT

ചെങ്ങന്നൂര്‍: പുരയിടത്തിലെ കരിയില വാരിക്കൂട്ടി കത്തിക്കുന്നതിനിടയില്‍ പുകയേറ്റ് ശ്വാസംമുട്ടി തീയില്‍വീണു മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ ദേവാലയം ആശാഭവനില്‍ സാമൂവേല്‍ ജോണ്‍ (ജോണിക്കുട്ടി- 82) ആണ് തീപ്പൊള്ളലേറ്റു മരിച്ചത്. ഈ സമയത്ത് പരിസരത്ത് ആരുമുണ്ടായിരുന്നില്ല. വിമുക്തഭടനാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. പറമ്പിലെ കരിയില തൂത്തുവാരി തീയിട്ടുനശിപ്പിക്കുകയായിരുന്നു.

ഏറെ നേരം കാണാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചിറങ്ങിയപ്പോഴാണ് തീപ്പൊള്ളലേറ്റ് അവശനിലയില്‍ കിടക്കുന്ന ഭര്‍ത്താവിനെ കണ്ടെത്. ഉടന്‍തന്നെ മുളക്കുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മുളക്കുഴ കൊട്ടാരത്തില്‍ കുടുംബാംഗമായ കുഞ്ഞുമോള്‍, മക്കള്‍: മിനി, സിനി, (കുവൈറ്റ്), ആശ (ന്യൂഡല്‍ഹി). മരുമക്കള്‍: ബിജു (സൗദി), ഷിബു (കുവൈറ്റ്), സുനില്‍ (ന്യൂഡല്‍ഹി). സംസ്‌കാരം പിന്നീട്.




Tags:    

Similar News