മതാപിതാക്കളുടെ ജീവിത തിരക്കുകള്‍; വരും തലമുറയുടെ ഭാവിയില്‍ ആശങ്കയെന്ന് അഡ്വ.ഗീതാ സുരേഷ്

ഓരോ ദിവസവും സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനെതിരേ സ്വയം പ്രാപ്തമാവുകയാണ് വേണ്ടതെന്നും ഗീതാ സുരേഷ് പറഞ്ഞു.

Update: 2019-02-02 17:40 GMT

പത്തനംതിട്ട: മതാപിതാക്കളുടെ ജീവിത തിരക്കുകള്‍ മൂലമുള്ള അശ്രദ്ധ വരും തലമുറയുടെ ഭാവിയെ ബാധിക്കുമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.ഗീതാ സുരേഷ് അഭിപ്രായപ്പെട്ടു. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'നിര്‍ത്തുക സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍, നമ്മുക്ക് പോരാടുക നമ്മുടെ രക്ഷക്കായ് ' എന്ന പ്രമേയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ ആശങ്കയോടെയാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനെതിരേ സ്വയം പ്രാപ്തമാവുകയാണ് വേണ്ടതെന്നും ഗീതാ സുരേഷ് പറഞ്ഞു.

വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം റസിയാ കോട്ടയം വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് എസ് ഷൈലജ, ജില്ലാ ജനറല്‍ സെക്രട്ടറി സഫിയ പന്തളം, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, ജനറല്‍ സെക്രട്ടറി താജുദീന്‍ നിരണം, നാഷണല്‍ വിമണ്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അനീഷാ കോന്നി, ഷീജാ അഹദ് എന്നിവര്‍ സംസാരിച്ചു.




Tags:    

Similar News