പെട്രോൾ പമ്പിൽ മോഷണം; ജീവനക്കാരൻ അറസ്റ്റിൽ

കുരമ്പാല ഇടയാടി സെന്റ് ജോർജ് എംജി ഫ്യുവൽസിലാണ് പണാപഹരണം നടന്നത്.

Update: 2019-12-17 09:45 GMT

പത്തനംതിട്ട: പെട്രോൾ പമ്പിൽ നിന്നും പണം അപഹരിച്ച കേസിൽ പമ്പ്  ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. മാർത്താണ്ഡം സ്വദേശി സതീഷ് സ്റ്റാലിൻ ജോസ് (34) ആണ് പിടിയിലായത്. കുരമ്പാല ഇടയാടി സെന്റ് ജോർജ് എംജി ഫ്യുവൽസിലാണ് പണാപഹരണം നടന്നത്. 

14നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. പമ്പിലെ ജീവനക്കാരനായ സതീഷ് 14ന് വൈകിട്ട് ജോലി കഴിഞ്ഞ് പണം മാനേജരെ ഏൽപ്പിക്കാതെ മുങ്ങുകയായിരുന്നു. അഞ്ച് വർഷമായി പമ്പിലെ ജീവനക്കാരനാണ് സതീഷ്. പമ്പ് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം എസ്എച്ച്ഒ ഇ ഡി ബിജു, എസ്ഐ എസ് ശ്രീകുമാർ, സിവിൽ പോലിസ് ഓഫീസർ കെ അമീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ്  യുവാവ് പിടിയിലായത്.

Tags:    

Similar News