കോര്‍പറേഷന്‍ നികുതി വെട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണം: എസ്ഡിപിഐ

സംസ്ഥാന പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് പ്രാവച്ചമ്പലത്തിനു പകരം ഷബീര്‍ ആസാദിനെ ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

Update: 2021-10-09 13:11 GMT

തിരുവനന്തപുരം: കോര്‍പറേഷനിലെ കെട്ടിട നികുതി ജനങ്ങള്‍ അടയ്ക്കുകയും എന്നാല്‍ ഖജനാവില്‍ തുക എത്താതിരിക്കുകയും ചെയ്യുന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. വര്‍ഷങ്ങളായി കോര്‍പറേഷനില്‍ തുടരുന്ന അഴിമതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ അഴിമതി എത്രകാലമായി തുടരുന്നു എന്നതടക്കം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കുറ്റക്കാരെ ശിക്ഷിക്കാനും ഖജനാവിലേക്ക് തുക കണ്ടുകെട്ടാനും വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് റിപോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് പ്രാവച്ചമ്പലത്തിനും എല്‍ സീമയ്ക്കും ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി.

സംസ്ഥാന പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ് പ്രാവച്ചമ്പലത്തിനു പകരം ഷബീര്‍ ആസാദിനെ ജില്ലാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

എസ്ഡിറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ്, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ തച്ചോണം നിസാമുദ്ദീന്‍, കരമന ജലീല്‍, ജില്ലാ സെക്രട്ടറിമാരായ സിയാദ് കോഴിക്കോട്, അജയന്‍ വിതുര, സബീനാ ലുഖ്മാന്‍, ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News