വ്യാജവാർത്ത: ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോപുലർഫ്രണ്ട്
ജമാഅത്തില്‍ നടന്നുകൊണ്ടിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ ജമാഅത്ത് അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വിറളിപൂണ്ട ഒരുവിഭാഗം സിപിഎം നേതൃനിരയിലുള്ളവരാണ് പോപുലർ ഫ്രണ്ടിനെതിരെ വ്യാജവാര്‍ത്ത പടച്ചുവിടുന്നത്.
നെടുമങ്ങാട്: കഴിഞ്ഞ ദിവസം ചുള്ളിമാനൂര്‍ മുസ്‌ലിം ജമാഅത്തില്‍ നടന്ന പൊതുതിരഞ്ഞെടുപ്പ് യോഗത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനും അതിലൂടെ ജമാഅത്തിന്റെ അധികാരം പിടിച്ചെടുക്കുന്നതിനും വേണ്ടി സിപിഎം പ്രാദേശിക ഘടകങ്ങള്‍ മനപ്പൂര്‍വ്വം പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് പോപുലർ ഫ്രണ്ട്.
തിരഞ്ഞെടുപ്പ് യോഗത്തില്‍ പുതിയ ജമാഅത്ത് പരിപാലന സമിതിയെ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യപരമായി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട ജമാഅത്ത് അംഗങ്ങളെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ചീത്തവിളിക്കുകയും ഷംസുദ്ദീന്‍ (55) എന്ന മധ്യവയസ്‌കനെ ക്രൂരമായി പള്ളിക്കകത്ത് വച്ച് ആക്രമിക്കുകയും ചെയ്തു.
ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംഭവത്തിൽ പ്രതിയാക്കപ്പെട്ട ഷെഫീഖ് എന്ന യുവാവിനെതിരെ നെടുമങ്ങാട് ഇരിഞ്ചയത്തു വച്ച് ആക്രമണമുണ്ടായത്. പള്ളിയില്‍ അക്രമം ഉണ്ടാക്കിയ സിപിഎം പ്രാദേശിക ഗുണ്ടകള്‍ ഇപ്പോഴും ഒളിവിലാണ്.
ഇതിനുമുമ്പും ജമാഅത്തിലെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളും ചോദ്യം ചെയ്യുകയും വഖഫ് ബോര്‍ഡില്‍ പരാതി നല്‍കുകയും ചെയ്ത ജമാഅത്ത് അംഗങ്ങളെയും ചെറുപ്പക്കാരെയും വളഞ്ഞിട്ട് അടിക്കുകയും കള്ളക്കേസില്‍ കൊടുക്കുകയും ജമാഅത്തില്‍ നിന്നും ഊരുവിലക്ക് എന്ന പ്രാകൃത നടപടി സ്വീകരിക്കുകയുമാണ് ജമാഅത്ത് കമ്മിറ്റി ചെയ്തത്.
കാലങ്ങളായി ചുള്ളിമാനൂര്‍ മുസ്‌ലിം ജമാഅത്തിലും പരിസരങ്ങളിലുമുള്ള ചെറുപ്പക്കാരെ മദ്യവും മയക്കുമരുന്നും നല്‍കി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് സിപിഎം പ്രാദേശിക ഘടകങ്ങള്‍ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. ചുള്ളിമാനൂര്‍ മുസ്‌ലിം ജമാഅത്തിന്റെ മുന്‍ പ്രസിഡന്റിനെ അടക്കം ചിലരെ പള്ളിയില്‍ ഊരുവിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഒരു വിലക്ക് നിയമപരമായി നിലനില്‍ക്കുന്നതല്ല എന്ന് ബോധ്യപ്പെട്ടതോടെ ഊരുവിലക്കടക്കം നീക്കം ചെയ്യുകയുണ്ടായി.
ജമാഅത്തില്‍ നടന്നുകൊണ്ടിരുന്ന ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ ജമാഅത്ത് അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വിറളിപൂണ്ട ഒരു വിഭാഗം സിപിഎം നേതൃനിരയിലുള്ളവരാണ് പോപുലർ ഫ്രണ്ടിനെതിരെ വ്യാജവാര്‍ത്ത പടച്ചുവിടുന്നത്. ഇത്തരം നീക്കങ്ങള്‍ അന്യായമാണെന്നും നിയമപരമായി നേരിടുമെന്നും ചുള്ളിമാനൂര്‍ ഏരിയ പ്രസിഡന്റ് അസ്ലം മൗലവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.