തിരുവനന്തപുരം കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു

Update: 2024-08-04 17:42 GMT
തിരുവനന്തപുരം കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: ആര്യനാട് കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ഒരു കുടംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു. പോലീസ് ഉദ്യോഗസ്ഥനായ അനില്‍കുമാര്‍(50), മകന്‍ അമല്‍(22), സഹോദരന്റെ മകന്‍ അദ്വൈത്(13), ബന്ധു ആനന്ദ്(25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30-ന് മൂന്നാറ്റുമുക്കിലായിരുന്നു അപകടം. ഇവര്‍ ഒഴുക്കില്‍പ്പെട്ടതാണ് എന്നാണ് സംശയം. മൃതദേഹങ്ങള്‍ ആര്യനാട് പി.എച്ച്.സിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഐ.ജി. ഹര്‍ഷിത അത്തല്ലൂരിയുടെ ഡ്രൈവറാണ് മരിച്ച അനില്‍കുമാര്‍.



Similar News