സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 100 പവന്‍ കവര്‍ന്ന കേസിലെ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു
തിരുവനന്തപുരം: മംഗലപുരത്ത് വച്ച് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 100 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു. പോത്തന്‍കോട് സ്വര്‍ണക്കട നടത്തുന്നയാളെയാണ് ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. സ്വര്‍ണക്കട ഉടമയുടെ മുന്‍ ഡ്രൈവറാണ് കവര്‍ച്ച നടത്തിയതെന്നും സൂചനയുണ്ട്.
നേരത്തെയും ഇദ്ദേഹത്തെ അക്രമിച്ച് സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. സ്വര്‍ണ മൊത്ത വ്യാപാരിയാണ് ആക്രമത്തിന് ഇരയായത്. സ്വര്‍ണം വിവിധ കടകളില്‍ കൊടുക്കാന്‍ ആറ്റിങ്ങലിലേക്ക് വരുകയായിരുന്നു. കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്.