ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

ഐപിഎസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍, ടിടിആര്‍ എന്നീ പേരുകളിലെല്ലാം ഇയാള്‍ ആള്‍മാറാട്ടം നടത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് നിരവധി വ്യാജ തിരിച്ചറിയല്‍ രേഖകളും പോലിസ് പിടിച്ചെടുത്തു.

Update: 2019-07-28 12:58 GMT

തിരുവനന്തപുരം: ഉന്നത പോലിസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പലരില്‍നിന്നായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി പിടിയില്‍. നാലാഞ്ചിറ സ്വദേശി ജോയ് തോമസിനെയാണ് ഇന്നലെ വൈകീട്ട് പോലിസ് പിടികൂടിയത്. ഐപിഎസ് ഉദ്യോഗസ്ഥന്‍, സെന്‍ട്രല്‍ എക്സൈസ് കമ്മീഷണര്‍, ടിടിആര്‍ എന്നീ പേരുകളിലെല്ലാം ഇയാള്‍ ആള്‍മാറാട്ടം നടത്തിയിട്ടുണ്ട്. ഇയാളില്‍ നിന്ന് നിരവധി വ്യാജ തിരിച്ചറിയല്‍ രേഖകളും പോലിസ് പിടിച്ചെടുത്തു.

മണ്ണന്തല പോലിസില്‍ നിരന്തരം ലഭിച്ച പരാതിയെ തുടര്‍ന്ന് പോലിസ് പിടികൂടിയശേഷം വീട് പരിശോധിച്ചപ്പോഴാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ കണ്ടെത്തിയത്. വിവിധ പോലിസ് ഉദ്യോഗസ്ഥരുടെയും ടിടിആറിന്റെയും യൂണിഫോമുകളും നിയമ പുസ്തകങ്ങളും കണ്ടെത്തി. ഇയാള്‍ക്കെതിരെ ഇതിന് മുമ്പും തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. തട്ടിപ്പിന് ഇരയായവര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയാല്‍ ഇയാളുടെ ചിത്രത്തില്‍ ചിത്രത്തില്‍ മാലയിട്ട് തിരി കത്തിച്ചുവച്ചതാണ് കാണാനാവുക. ഇയാള്‍ മരണപ്പെട്ടുവെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നതത്രേ. 

Tags:    

Similar News