പൊതുആവശ്യത്തിന് നല്‍കിയ ഭൂമിക്ക് അനധികൃത പട്ടയം; അന്വേഷണത്തിന് ഉത്തരവ്

ഹോമിയോ ആശുപത്രിയുടെ നിര്‍മാണത്തിന് പെരുമ്പഴുതൂര്‍ ഗ്രാമപഞ്ചായത്തിന് മുപ്പത് വര്‍ഷം മുമ്പ് സൗജന്യമായി വിട്ടുനല്‍കിയ നാല് സെന്റ് ഭൂമിയില്‍ അവകാശമില്ലാത്ത അന്യര്‍ക്ക് പട്ടയം നല്‍കിയെന്നാണ് പരാതി

Update: 2019-03-07 15:34 GMT

തിരുവനന്തപുരം: പട്ടികജാതിക്കാരിയായ വിധവ പൊതു ആവശ്യത്തിന് സൗജന്യമായി നല്‍കിയ ഭൂമിയില്‍ അന്യര്‍ക്ക് അനധികൃതമായി പട്ടയം നല്‍കിയെന്ന പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മിഷന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് ഉത്തരവ് നല്‍കി.

ഹോമിയോ ആശുപത്രിയുടെ നിര്‍മാണത്തിന് പെരുമ്പഴുതൂര്‍ ഗ്രാമപഞ്ചായത്തിന് മുപ്പത് വര്‍ഷം മുമ്പ് സൗജന്യമായി വിട്ടുനല്‍കിയ നാല് സെന്റ് ഭൂമിയില്‍ അവകാശമില്ലാത്ത അന്യര്‍ക്ക് പട്ടയം നല്‍കിയെന്ന് നെയ്യാറ്റിന്‍കര ചായ്ക്കോട്ടുകോണം സ്വദേശി എന്‍ ഭായി പരാതി നല്‍കിയിരുന്നു. ഭൂമി നിശ്ചയിക്കപ്പെട്ട ആവശ്യത്തിന് ഉപയോഗിക്കാത്ത സാഹചര്യത്തില്‍ പട്ടയം വ്യാജമാണോയെന്ന് പരിശോധിച്ച് പരാതിക്കാരിക്ക് നഷ്ടപ്പെട്ട ഭൂമി തിരികെനല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാണ് കമ്മിഷന്റെ നിര്‍ദേശം.

Tags:    

Similar News