ഇന്ധനവില: മോഡി സര്‍ക്കാരിന്റേത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമെന്ന് എസ്ഡിപിഐ

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനവികാരം മാനിച്ച് ഇന്ധനവില അടിയന്തരമായി കുറയ്ക്കണം.

Update: 2021-11-05 14:19 GMT

തിരുവനന്തപുരം: നരേന്ദ്രമോഡി സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ധന വിലയില്‍ നിസ്സാര കുറവ് വരുത്തിയത് കണ്ണില്‍പൊടിയിടാനുള്ള തന്ത്രം മാത്രമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി. സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനവികാരം മാനിച്ച് ഇന്ധനവില അടിയന്തരമായി കുറയ്ക്കണം.

ഇന്ധന വില വര്‍ധനവിനെതിരേ പാര്‍ട്ടി പ്രക്ഷോഭത്തിലാണ്. കൊവിഡ് കാലത്ത് സാധാരണ ജനത്തെ ദുരിതത്തിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റി വിലയിരുത്തി.

ജില്ലാ കമ്മിറ്റിയോഗം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള, സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലീല്‍ കരമന, തച്ചോണം നിസാമുദ്ദിന്‍, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര, സബീന ലുഖ്മാന്‍, ബി അജയകുമാര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ ഇബ്രാഹിം കുട്ടി, ഖജാന്‍ജി ശംസുദ്ദീന്‍ മണക്കാട്, ജില്ലാ കമ്മിറ്റിയംഗങ്ങളായ മഹ്ശൂഖ് വള്ളക്കടവ്, സുമയ്യ റഹീം,വിഎസ് സൗമ്യ, റുബീന മഹ്ശൂഖ്, സജീവ് വഴിമുക്ക്, ഷജീര്‍ കുറ്റിയാമ്മൂട്, മാഹീന്‍ പരുത്തിക്കുഴി, സലിം കരമന,

മണ്ഡലം നേതാക്കളായ ഷമീര്‍ പനച്ചമൂട്, ഹക്കീംഷാ, നൂറുല്‍ അമീന്‍, ഖാദര്‍ പൂവാര്‍, അനസ് മാണിക്യവിളാകം, നവാസ് വള്ളക്കടവ്, അന്‍വര്‍ ശ്രീകാര്യം,കുന്നില്‍ ഷാജഹാന്‍, ജഹാംഗീര്‍ വര്‍ക്കല, നസീറുദ്ദീന്‍ മരുതിക്കുന്ന്, ഷമീര്‍ കന്യാകുളങ്ങര, ഷംനാദ് അണ്ടൂര്‍കോണം, അഷ്‌കര്‍ തൊളിക്കോട്, സബീര്‍ മിന്നംകോട് എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News