അവയവങ്ങള്‍ ദാനം നല്‍കി; ആറുപേരിലൂടെ എബി ഇനിയും ജീവിക്കും
മാര്‍ബസേലിയോസ് എഞ്ചിനീയറിങ് കോളജില്‍ സിവില്‍ എഞ്ചിനീയറിങ് പാസായ എബി കൂട്ടുകാരന്‍ അഖിലിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കഴിഞ്ഞ 17നാണ് അപകടത്തില്‍ പെട്ടത്. പാറോട്ടുകോണം സ്നേഹ ജങ്ഷന് സമീപം കമ്പി പൊട്ടികിടന്ന കേബിളില്‍ അഖിലിന്റെ ഹെല്‍മറ്റ് കുരുങ്ങി തെറിച്ചു വീഴുകയായിരുന്നു.
തിരുവനന്തപുരം: താലോലിച്ച് വളര്‍ത്തിയ ഏകമകനെ മരണത്തിന്റെ രൂപത്തില്‍ അപഹരിച്ചിട്ടും അവന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണമെന്ന ആശിച്ച ജോര്‍ജ് എന്ന അശോകനും ശ്രീദേവിയും മകന്റെ ആന്തരികാവയവങ്ങള്‍ ആറുപേര്‍ക്ക് ദാനം നല്‍കി. ചെമ്പഴന്തി വലിയവിള പുതുവല്‍ പുത്തന്‍വീട്ടില്‍ അശോകന്റെ ഏക മകന്‍ എബി(23)യുടെ ആന്തരികാവയവങ്ങളാണ് മാതാപിതാക്കളുടെ ആവശ്യപ്രകാരം പുതുജീവന് കാത്തുകിടക്കുന്ന ആറുപേര്‍ക്ക് ദാനമായി നല്‍കിയത്.
മാര്‍ബസേലിയോസ് എഞ്ചിനീയറിങ് കോളജില്‍ സിവില്‍ എഞ്ചിനീയറിങ് പാസായ എബി കൂട്ടുകാരന്‍ അഖിലിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കഴിഞ്ഞ 17നാണ് അപകടത്തില്‍ പെട്ടത്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെ പാറോട്ടുകോണം സ്നേഹ ജങ്ഷന് സമീപം കമ്പി പൊട്ടികിടന്ന കേബിളില്‍ അഖിലിന്റെ ഹെല്‍മറ്റ് കുരുങ്ങി തെറിച്ചു വീഴുകയായിരുന്നു. പിന്നിലിരുന്ന എബി ബൈക്കുമായി മുന്നോട്ട് പോയി ഓട്ടോയില്‍ ഇടിച്ചു. എബിക്ക് ബാഹ്യപരിക്കുകള്‍ ഇല്ലായിരുന്നു. ആന്തരികമായി പരിക്കേറ്റ എബി മസ്തിക മരണത്തിന് കീഴടങ്ങി.
തുടര്‍ന്നാണ് മാതാപിതാക്കളുടെ നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ അവയവങ്ങള്‍ ദാനം ചെയ്യുകയായിരുന്നു. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കിംസ് ആശുപത്രിയിലും ചികിത്സയില്‍ കഴിയിയുന്ന രോഗികള്‍ക്കും കരള്‍ കിംസ് ആശുപത്രിയില്‍ കഴിയുന്ന രോഗിക്കും കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കുമാണ് ദാനം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന നോഡല്‍ ഏജന്‍സിയായ കെഎന്‍ഒഎസിന്റെ നേതൃത്വത്തില്‍ അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്.