
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പോലിസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. എആര്‍ ക്യാംപിലെ സബ് ഇന്‍സ്‌പെക്ടര്‍ റാഫി(56)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാമ്പത്തിക ബാധ്യത കാരണമാണ് റാഫി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോലിസ് സൊസൈറ്റിയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതില്‍ ജാമ്യക്കാരില്‍ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പോലിസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.