തിരുവനന്തപുരം: എസ്ഡിപിഐ ബീമാപള്ളി സിറ്റി കമ്മിറ്റി സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു സ്വതന്ത്രഇന്ത്യയും മതേതരത്വ ജനാധിപത്യ അസ്തിത്വ പ്രതിസന്ധിയും എന്ന വിഷയത്തില്‍ രാജ്യരക്ഷാസംഗമം സംഘടിപ്പിച്ചു. ദേശീയഗാനം ആലപിച്ച് രാജ്യരക്ഷാ സംഗമത്തിന് തുടക്കം കുറിച്ചു.
സംഗമം പാര്‍ട്ടി ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് ഉത്ഘാടനം ചെയ്തു. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ പൈതൃകം. അതിനെ നാശത്തില്‍ നിന്നു രക്ഷിച്ച് മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുക എന്നതാണ് കാലത്തിന്റെ തേട്ടം. ജനാധിപത്യ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഷബീര്‍ ആസാദ് ഓര്‍മപ്പെടുത്തി. പാര്‍ട്ടി സിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അദ്ധ്യക്ഷത വഹിച്ചു.
സ്വതന്ത്ര ഇന്ത്യയും മതേതരത്വ ജനാധിപത്യ അസ്തിത്വ പ്രതിസന്ധിയും എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദ സോഷ്യല്‍ ഫോറം അംഗം നജീബ്ഖാന്‍ ബുര്‍ഹാനി ബീമാപള്ളി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ബീമാപള്ളി മേഖലയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പൊതു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിക്ക്് പാര്‍ട്ടി ജില്ല സെക്രട്ടറി ഷബീര്‍ ആസാദ് ഉപഹാരങ്ങള്‍ നല്‍കി.
പാര്‍ട്ടി സിറ്റി ഖജാന്‍ജി മുത്തലിബ് ഉസ്താദ്, സിറ്റി സെക്രട്ടറി സയ്ദലി മുസ്‌ലിയാര്‍, സിറ്റി ജോയിന്റ് സെക്രട്ടറി ജഹാംഗീര്‍, ബീമാപള്ളി സിറ്റി കമ്മിറ്റി അംഗങ്ങളായ അബ്‌സര്‍, സജീര്‍, സുബൈര്‍, അമീന്‍, നൗഷാദ്, നൗഫര്‍, ഫിറോസ്, അല്‍ഹാജ്, അനസ്, ഷെമീര്‍, റഷീദ്, അബ്ദുല്‍ ഹകീം, സയ്ദലി സംബന്ധിച്ചു.