കേരളം രാജ്ഭവനിലേക്ക്; സിറ്റിസണ്‍സ് മാര്‍ച്ച് സ്വാഗതസംഘം രൂപീകരിച്ചു
'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി 17ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവനു മുമ്പിലെത്തും.
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന കേരളം രാജ്ഭവനിലേക്ക്- സിറ്റിസണ്‍സ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് ജില്ലാതല സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി 17ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവനു മുമ്പിലെത്തും.
സിയാദ് കണ്ടല (ജനറല്‍ കണ്‍വീനര്‍), അഷറഫ് പ്രാവച്ചമ്പലം ( കണ്‍വീനര്‍), സലീം കരമന (പബ്ലിസിറ്റി), സിയാദ് തൊളിക്കോട് (മീഡിയാ ആന്റ് ഓഫിസ്), ഇബ്രാഹീം മൗലവി (പബ്ലിക് റിലേഷന്‍സ്), ഷെബീര്‍ ആസാദ് (കുടുംബസംഗമം), അഷ്‌കര്‍ തൊളിക്കോട് (സോഷ്യല്‍ മീഡിയാ), നവാസ് ഖാന്‍ (നാടകം), മഹ്ഷൂഖ് (ഫിനാന്‍സ്), റിയാസ് കണിയാപുരം (വോളണ്ടിയര്‍), സജീവ് വഴിമുക്ക് (ഫുഡ് ആന്റ് അക്കോമഡേഷന്‍), സിയാദ് കണ്ടല (പങ്കാളിത്തം), സുമയ്യ റഹീം (വനിതാ പങ്കാളിത്തം) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഗം രൂപീകരിച്ചു. സ്വാഗതസംഗം രൂപീകരണയോഗം പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അജ്മല്‍ ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു.