എസ്ഡിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേളനവും

Update: 2019-03-20 07:59 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനക്കു ഒരു വിലയും കല്‍പിക്കാതെ ആര്‍എസ്എസും ബിജെപിയും അവരുടെ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ബദലിനായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു റോയ് അറയ്ക്കല്‍. അഴിമതി നടത്തുകയില്ല എന്ന് ജനങ്ങളെ പറഞ്ഞ ധരിപ്പിച്ച് അധികാരത്തിലേറിയ ബിജെപി ഇന്ന് റാഫേല്‍ എന്ന വിമാന അഴിമതി നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഗതി അധോഗതിയിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എത്തിച്ചേര്‍ന്ന ആറ്റിങ്ങല്‍ പാര്‍ലമെന്റ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അജ്മല്‍ ഇസ്മായിലിനു സ്വീകരണം നല്‍കി. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് നാസര്‍ കൊപ്പം, സെക്രട്ടറി റാഫി വെമ്പായം, തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ അഷ്‌ക്കര്‍, ജില്ലാ സെക്രട്ടറിമാരായ സിയാദ്, ഇര്‍ഷാദ്, മുനിസിപ്പല്‍ പ്രസിഡന്റ് റഫീഖ്, വാഹിദ്, ഷമീര്‍ സംസാരിച്ചു. എസ്ഡിപിഐ നെടുമങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ചിരകാലാഭിലാഷമായ ആംബുലന്‍സ് സര്‍വീസ് ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള ഫഌഗോഫ് ചെയ്തു. 

Tags:    

Similar News