വലിയതുറ, പൂന്തുറ പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭം
കടല്‍ കരയിലേക്ക് ഇരച്ചുകയറി മണ്‍തിട്ടകളും സുരക്ഷാഭിത്തികളും ഒലിച്ചുപോയതോടെ നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണി നേരിടുകയാണ്.
തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലയായ വലിയതുറ, പൂന്തുറ പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടല്‍ക്ഷോഭം. കടല്‍ കരയിലേക്ക് ഇരച്ചുകയറി മണ്‍തിട്ടകളും സുരക്ഷാഭിത്തികളും ഒലിച്ചുപോയതോടെ നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണി നേരിടുകയാണ്. അടുത്തിടെ രൂക്ഷമായ കടല്‍ക്ഷോഭത്തെ സംബന്ധിച്ച് നിരവധിതവണ അധികൃതരെ അറിയിച്ചിട്ടും ആരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓഖി, സുനാമി തുടങ്ങിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഭീതിയോടെയാണ് പ്രദേശവാസികള്‍ നിലവില്‍ ഓരോദിനവും വീടുകളില്‍ കഴിച്ചുകൂട്ടുന്നത്.
അതേസമയം, കേരള, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ കഴിഞ്ഞ 17 മുതല്‍ ഇന്നു രാത്രി 11.30 വരെ 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും കടല്‍ പ്രക്ഷുബ്ധമാവുമെന്നും കഴിഞ്ഞദിവസം ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് കടല്‍ക്ഷോഭത്തിന് കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.